Thursday, January 28, 2010
നമ്മുടെ കൊച്ചു ഗ്രാമം ...
പാനൂരില്‍ നിന്നും ഒരു കിലോമീറ്റര്‍ പുത്തൂര്‍ റോഡില്‍ സഞ്ചരിച്ചാല്‍ എത്തുന്ന തോടുകളും കുളങ്ങളും കനാലുകളും കൃഷിപാടങ്ങളും കൊണ്ട് സംപുഷ്ടമാകിയ പ്രകൃതി രമണീയമായ സ്ഥലം . പാനൂര്‍ പഞ്ചായത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഈ ഗ്രാമത്തില്‍ പഞ്ചായത്തിന്റെ മുഖ്യ ഓഫീസുകളായ കൃഷി ഓഫീസ് , വൈറ്റനറി സര്ജന് ഓഫീസ് തുടങ്ങിയവ പ്രവര്‍ത്തിച്ചു വരുന്നു. ഈയിടെ നൂറ്റി അന്‍പതാം വാര്‍ഷികം ആഘോഷിച്ച തിരുവാള്‍ യു. പി സ്കൂള്‍ ഈ ഗ്രാമത്തിന്റെ ഐശര്യ പ്രതീകമാണ്. പഞ്ചായത്തിന്റെ പല നേതാക്കളും അധ്യാപകന്മാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും പഠിച്ച ഈ സ്കൂള്‍ പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളില്‍ പെട്ടതാണ്. വളരെ മനോഹരമായ കൂടാളി പള്ളിയാണ് ഈ ഗ്രാമത്തിന്റെ മറ്റൊരു ഭംഗി. ഒരുപാടു വര്‍ഷത്തെ കാലപ്പഴക്കമുള്ള പള്ളി അടുത്തിടെയാണ് പുതുക്കി പണിതത്. അത് തികച്ചും ഈ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. പചിലാമ്പുരത് ദേവി ക്ഷേത്രവും ഇവിടത്തെ ഒരു പഴക്കമേറിയ ഒരു ആരാധനാലയമാണ്. മുസ്ലിം മതപഠനത്തിനായി തിരുവാല്‍ ദാറുല്‍ ഹുദ മദ്രസ്സയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ഇവിടത്തെ സ്ത്രീകളുടെ അയല്‍കൂട്ടം പഞ്ചായത്തിലെ നല്ല ഒരു യുണിറ്റ് ആയി പ്രവര്‍ത്തിച്ചു വരുന്നു .
Subscribe to:
Comments (Atom)
